വൺപ്ലസ് ഏറ്റവും പുതിയതായി ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന സ്മാർട്ഫോൺ ആണ് വൺപ്ലസ് 12R. ജനുവരി 23-നാണ് ഈ പുതിയ മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം ചൈനയിൽ അവതരിപ്പിച്ച വൺപ്ലസ് Ace 3 യുടെ റീബ്രാൻഡഡ് പതിപ്പാണ് വൺപ്ലസ് 12R. സ്നാപ് ഡ്രാഗ്ൺ 8Gen 2 ചിപ്പ്സെറ്റ്, 6.78 ഇഞ്ച് അമോലെഡ് സ്ക്രീൻ, 27 മിനിറ്റു കൊണ്ട് 100 ശതമാനം ചർജ് ചെയ്യാൻ കഴിയുന്ന 5,500mAh ബാറ്ററിയാണ് ഇതിനുള്ളത്. 100 വാട്ടിന്റെ ചാർജറും ഉൾപ്പെടുന്നുണ്ട്.
വൺപ്ലസ് 12 ന്റെ കൂടെയാണ് വൺപ്ലസ് 12R ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഈ സ്മാർട്ട് ഫോണുകൾ ഏത് കളറുകളിൽ ലഭ്യമാകുമെന്നതടക്കമുള്ള വിവരങ്ങൾ ഇതുവരെ കമ്പനി പുറത്ത് വിട്ടിട്ടില്ലായിരുന്നു. എന്നാൽ ഇപ്പോൾ ആമസോണിൽ ഈ സ്മാർട്ട് ഫോണിനെ കുറിച്ചുള്ള വിവരങ്ങൾ വന്നിട്ടുണ്ട്. കറുപ്പ്, നീല നിറങ്ങളിൽ വൺപ്ലസ് 12R ലഭ്യമാകും.
വൺപ്ലസ് Ace 3യുടെ പതിപ്പായതിനാൽ തന്നെ അതിൽ ഉൾപ്പെട്ടിട്ടുള്ള ഫീച്ചറുകൾ വൺപ്ലസ് 12R ഉൾപ്പെടുമെന്നാണ് സൂചന. 16 ജിബിയുടെ എൽപിഡിഡിആർ 5x റാം സ്റ്റോറേജാണ് ഈ ഫോണിന് നൽകുന്നത്. 50mp പ്രൈമറി ക്യാമറ, 8mp അൾട്രാവൈഡ് ക്യാമറ, 2mp മാക്രോ ക്യാമറ, 16mp ഫ്രൻഡ് ക്യാമറ എന്നിവ 12R-ൽ നൽകുന്നുണ്ട്. ഫോണിന്റെ ബേസിക് മോഡലിന് 40,000 മുതൽ 42,000 രൂപ വരെയായിരിക്കും വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക