പ്രേക്ഷകർ ഏറ്റവും കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് പൃത്വിരാജ് നായകനാകുന്ന ‘ആടുജീവിതം’. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു പ്രധാന അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സംബന്ധിച്ചാണ് അത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നാളെ വൈകിട്ട് 5 ന് പുറത്തെത്തും. തെലുങ്ക് സൂപ്പര്‍താരം പ്രഭാസ് ആണ് അത് പുറത്തിറക്കുക. ഏപ്രില്‍ 10 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക.
ചിത്രത്തിലെ നായക കഥാപാത്രമായ നജീബിനെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ചിത്രത്തിന്റെ ട്രെയ്ലര് എന്ന പേരില്‍ 3 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ എത്തിയിരുന്നു.
എ ആര് റഹ്മാന് സംഗീതം പകരുന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍ റസൂല്‍ പൂക്കുട്ടിയും എഡിറ്റിംഗ് ശ്രീകര്‍ പ്രസാദുമാണ്. സുനില്‍ കെ എസ് ആണ് ഛായാഗ്രഹണം. മലയാളികള്‍ക്ക് ഏറ്റവും സുപരിചിതമായ നോവലുകളിലൊന്നാണ് ആടുജീവിതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക