അവനവന്റെ വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികൾ വീട്ടിൽ തന്നെ കൃഷി ചെയ്ത് എടുക്കുന്നതാണ് നല്ലത്. മാർക്കറ്റിൽ നിന്നും നമ്മൾ വിലകൊടുത്ത് വാങ്ങുന്ന പച്ചക്കറികൾ പലവിധ കീടനാശിനികൾ ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്.
ഇവിടെയാണ് ജൈവകൃഷിയുടെ പ്രസക്തി. ജൈവകൃഷി എങ്ങനെ ചെയ്യാം എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നെല്ലാം അറിയുന്നതിനായി പരിശീലന പരിപാടി സംഘടിപ്പിക്കുകയാണ് പാലക്കാട് ജില്ലയിലെ പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രം.
ജനുവരി 12ന് കൃഷി വിജ്ഞാന കേന്ദ്രത്തിൽ വച്ച് സംഘടിപ്പിക്കുന്ന ജൈവകൃഷി എന്ന വിഷയത്തിൽ നൽകുന്ന ഏകദിന പരിശീലന പരിപാടിയിൽ താല്പര്യമുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പരിപാടിയിൽ പങ്കെടുക്കുന്നതിനായി മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനും 0466-2212279,29122008,6282937809 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക