ആരോഗ്യപ്രദമായ നിരവധി ഗുണങ്ങള്‍ നല്കുന്ന ഒന്നാണ് ബദാം. ബദാമിലെ വൈറ്റമിന്‍ ഇ ഗുണങ്ങള്‍ മുടി, ചര്‍മ്മ ആരോഗ്യം എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കും. ഫാറ്റി ലിവര്‍, ലിവര്‍ പ്രവര്‍ത്തനം ശരിയല്ലാത്തവര്‍ എന്നിവരെല്ലാം തന്നെ ഇത് ദിവസവും കഴിയ്ക്കുന്നത് ഏറെ ഗുണം നല്കുന്നു. ഈ ബദാം പാലില്‍ കുതിര്‍ത്ത് കഴിയ്ക്കുമ്പോള്‍ ലഭിക്കുന്ന ആകെ പോഷകങ്ങളുടെ അളവ് ഇരട്ടിയാവും. ഇത് ആരോഗ്യത്തില്‍ വലിയ മാറ്റങ്ങള്‍ തന്നെ കൊണ്ടുവരും.
പാലില്‍ കുതിര്‍ത്തുവച്ച ബദാമിലുള്ള പല എന്‍സൈമുകളും വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. പാലില്‍ കുതിര്‍ത്ത ബദാം ആകുമ്പോള്‍ അതിന്റെ മാര്‍ദ്ദവം വളരെ കൂടുതലാണ്. ഇത് പല്ലിന് പ്രശ്നമുള്ളവര്‍ക്കും എളുപ്പത്തില്‍ കഴിക്കാന്‍ സാധിക്കുന്നു. ബദാം ഫൈബറിനാല്‍ സമ്പന്നമാണ്. അതിനാല്‍ തന്നെ ദഹന പ്രശ്നങ്ങള്‍ അകറ്റാന്‍ ഇത് ഏറെ സഹായകമാണ്. പാലില്‍ കുതിര്ത്തതാകുമ്പോള് ഇരട്ടി ഫലം കിട്ടുന്നു.
ഹൃദയാരോഗ്യത്തിനും പാലില്‍ കുതിര്‍ത്ത ബദാം പതിവായി കഴിക്കുന്നത് ഏറെ സഹായകമാണ്. വിശപ്പിനെ ശമിപ്പിക്കുന്നതിന് പാലില്‍ കുതിര്‍ത്ത ബദാം കഴിക്കുന്നത് വളരെ നല്ലതാണ്. ആരോഗ്യകരമായൊരു സ്നാക്ക് ആയി ഇതിനെ കണക്കാക്കാവുന്നതാണ്. വണ്ണം കുറയ്ക്കാന്‍ ഡയറ്റ് ചെയ്യുന്നവര്‍ക്ക് അനുയോജ്യമായ ഒരു ഭക്ഷണമാണിത്. ഉയര്‍ന്ന ഫൈബര്‍, പ്രോട്ടീന്‍ എല്ലാം ഇതിന് സഹായകമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക