കൊച്ചി: സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പായി ബിഷപ്പ് റാഫേല്‍ തട്ടിലിനെ തിരഞ്ഞെടുത്തു. റോമില്‍ നിന്നും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അനുമതി ലഭിച്ചതോടെയാണ് പ്രഖ്യാപനമുണ്ടായത്. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി രാജിവച്ച സാഹചര്യത്തിലാണ് രഹസ്യ ബാലറ്റിലൂടെ ബിഷപ്പ് റാഫേല്‍ തട്ടിലിനെ തെരഞ്ഞെടുത്തത്.
കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ തിങ്കളാഴ്ച മുതല്‍ നടന്നുവരുന്ന സിനഡ് സമ്മേളനത്തിലാണ് തെരഞ്ഞെടുപ്പുണ്ടായത്. ഷംഷാബാദു രൂപത ബിഷപ്പാണ് നിലവില്‍ റാഫേല്‍ തട്ടില്‍. സഭയ്ക്ക് അനുയോജ്യനായ ബിഷപ്പാണ് റാഫേല്‍ തട്ടിലെന്ന് സ്ഥാനമൊഴിഞ്ഞ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക