കമല്‍ഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തഗ് ലൈഫ്’. ഇപ്പോഴിതാ നടന് ജോജു ജോര്‍ജും ചിത്രത്തിന്റെ ഭാഗമാവുമെന്ന് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
‘രംഗരായ ശക്തിവേല്‍ നായ്ക്കര്‍’എന്നാണ് കമല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
രാജ്കമല് ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആര്.മഹേന്ദ്രന്, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
ദുല്‍ഖര്‍ സല്മാന്, ജയം രവി, തൃഷ എന്നിവരും ചിത്രത്തിന്റെ ഭാഗമാണെന്ന് ടൈറ്റില്‍ റിലീസിന് മുമ്പ് ഔദ്യോഗികമായി അറിയിച്ചിരുന്നു.
മണി രത്നത്തിന്റെ നിര്‍മ്മാണ കമ്പനിയായ മദ്രാസ് ടാക്കീസ് തന്നെയാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ജോജുവിനൊപ്പം ഗൗതം കാര്‍ത്തിക്കും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
മണിരത്നത്തിനൊപ്പം പതിവ് സഹപ്രവര്‍ത്തകരായ സംഗീതസംവിധായകന് എ.ആര് റഹ്മാനും എഡിറ്റര്‍ ശ്രീകര്‍ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക