ഡൽഹി: വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഉടനെ എത്തും. ഫെബ്രുവരി – മാർച്ച് മാസത്തോടെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്. ബിഇഎംഎൽ, ഇന്റഗ്രൽ കോച്ച് ഫാക്ടറിയുമായി സഹകരിച്ചാണ് ട്രെയിന്‍ രൂപകല്‍പ്പന ചെയ്യുന്നത്.
ബെർത്തുകളുടെ വശത്ത് അധിക കുഷ്യന് ഉള്‍പ്പെടെയുള്ള ഫീച്ചറുകള്‍ വന്ദേഭാരതിനെ വ്യത്യസ്തമാക്കുന്നു. വന്ദേഭാരതില്‍ മുകളിലത്തെ ബര്‍ത്തില്‍ എളുപ്പത്തില്‍ കയറാന്‍ കഴിയുന്ന തരത്തിലുള്ള ഗോവണിയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
നല്ല ആംബിയന്‍സ് ലഭിക്കാന്‍ ക്രീം, മഞ്ഞ നിറങ്ങളാണ് ഉള്ളില്‍ ഉപയോഗിച്ചിരിക്കുന്നത്. കോമണ്‍ ഏരിയയില്‍ സെൻസർ അടിസ്ഥാനമാക്കിയുള്ള ലൈറ്റിംഗാണുണ്ടാവുക.
ആന്റി-സ്പിൽ ഫീച്ചറുകൾ ഉള്ള വാഷ് ബേസിനാണ് മറ്റൊരു പ്രത്യേകത. സെന്‍സര്‍ അടിസ്ഥാനമാക്കിയുള്ള വാതിലുകള്‍, പുറത്തേക്കുള്ള ഓട്ടോമാറ്റിക് ഡോറുകള്‍, ഭിന്നശേഷിക്കാർക്കായി പ്രത്യേക ബെർത്തുകളും ടോയ്ലറ്റുകളും, ഫസ്റ്റ് എസിയില്‍ ചൂടുവെള്ളം ലഭിക്കുന്ന ഷവർ, നോയ്സ് ഇന്സുലേഷന്, ദുർഗന്ധ രഹിത ടോയ്ലറ്റ് സംവിധാനം എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക