ധാരാളം ഫൈബറും ആന്റിഓക്സിഡന്റുകളും അടങ്ങിയ കിഴങ്ങുവർഗ്ഗമാണ് കൂർക്ക കിഴങ്ങ്. കൂര്‍ക്ക കഴിക്കുന്നത് അണുബാധ കുറക്കുകയും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഡയറിയ പോലുള്ള പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും കൂര്‍ക്ക നല്ലതാണ്. ഇത് ചീത്ത കൊളസ്ട്രോള്‍ കുറക്കുകയും നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
ദഹന പ്രശ്നങ്ങള്‍ പലപ്പോഴും പല തരത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് കൂര്‍ക്ക.
തൊണ്ട വേദനയ്ക്കും തൊണ്ടയിലെ അണുബാധക്കും കൂര്‍ക്ക തിളപ്പിച്ച വെള്ളം നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക