പ്രേക്ഷകർ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘ടർബോ’. മമ്മൂട്ടികമ്പനി നിർമിക്കുന്ന ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നത് സംവിധായകൻ വൈശാഖാണ്. മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഇപ്പോഴിതാ ‘ടർബോ’യുടെ ചിത്രീകരണ വീഡിയോ സമൂഹമാധ്യമങ്ങളിൽ ലീക്കായിരിക്കുകയാണ്. ഫൈറ്റ് രംഗത്തിന്റെ വീഡിയോയാണ് പുറത്ത് വന്നത്.
വിയറ്റ്നാം ഫൈറ്റേർസിനെയാണ് വീഡിയോയിൽ കാണുന്നത്. ഒരു മലയാള സിനിമക്ക് വേണ്ടി വിയറ്റ്നാം ഫൈറ്റേർസ് എത്തുക എന്നത് തികച്ചും അപൂർമായൊരു കാഴ്ചയാണ്. കൂടാതെ ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന കന്നഡ താരം രാജ് ബി ഷെട്ടിയെയും വീഡിയോയിൽ കാണാൻ സാധിക്കും.
From the sets of #Turbo 🔥🔥🔥@mammukka – Raj B Shetty – Vyshak pic.twitter.com/jPP3MAMNCC
— ForumKeralam (@Forumkeralam2) January 9, 2024
നേരത്തെ സംവിധായകൻ വൈശാഖ് ഈ വിയറ്റ്നാം ഫൈറ്റേഴ്സുമായി നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
70 കോടിയോളം രൂപയാണ് ചിത്രത്തിന് ചിലവഴിക്കുന്നത്. ടർബോ ഒരു മാസ് ആക്ഷൻ കോമഡി ചിത്രമാണ് രചിയ്താവായ മിഥുൻ മാനുവൽ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയിലെ നായിക അഞ്ജന ജയപ്രകാശ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം അവതരിപ്പിക്കും. വിഷ്ണു ശർമയാണ് ടർബോയുടെ ഛായഗ്രാഹകൻ.
സമീർ മുഹമ്മജദാണ് ചിത്രത്തിന്റെ എഡിറ്റർ. ജസ്റ്റിൻ വർഗീസ് സിനിമയ്ക്ക് സംഗീതം നൽകുകയും ചെയ്തു. ഷാജി പാടൂർ ചിത്രത്തിന്റെ കോ-ഡയറക്ടറായി അണിയറയിൽ പങ്ക് ചേരും. ഫീനിക്സ് പ്രഭുവമാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. ഷാജി നടുവിലാണ് പ്രൊഡക്ഷൻ ഡിസൈൻ. തെലുങ്ക് താരം സുനിലും പ്രധാന റോളിൽ ചിത്രത്തിൽ എത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക