‘ആടുജീവിതം’ സിനിമയാകുന്നുവെന്ന പ്രഖ്യാപനം തൊട്ടേ പ്രേക്ഷകർ കാത്തിരിപ്പിലാണ്. പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആടുജീവിതം’.
ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. തെലുങ്ക് സൂപ്പര്‍താരം പ്രഭാസിന്റെ ഒഫീഷ്യൽ പേജിലൂടെയാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്.
ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായ് പ്രേക്ഷകരിലേക്കെത്തുന്ന ‘ആടുജീവിതം’ ഒട്ടേറെ അന്തർദേശീയ ഫിലിം ഫെസ്റ്റിവലുകളിൽ ചർച്ചാവിഷയമായ സിനിമയാണ്. ഏപ്രിൽ 10നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക