പൊങ്കൽ ആഘോഷ സമയത്ത് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി യശ്വന്ത് പുരിനും കൊച്ചുവേളിക്കും ഇടയിൽ പ്രത്യേക സർവീസ് നടത്തുമെന്ന പ്രഖ്യാപനവുമായി റെയിൽവേ. സൗത്ത് വെസ്റ്റേൺ റെയിൽവേയാണ് ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രത്യേക ട്രെയിൻ സർവീസ് വെള്ളിയാഴ്ച പകൽ 8 മണിക്ക് ആരംഭിക്കുമെന്നും റെയിൽവേ അറിയിച്ചു. ശനിയാഴ്ച രാത്രി 11. 55 ന് യശ്വന്ത്പുരിൽ നിന്നും പുറപ്പെട്ട് ഞായറാഴ്ച വൈകിട്ട് 7.10ന് കൊച്ചുവേളിയിൽ എത്തിച്ചേരുന്ന 06235 യശ്വന്ത്പൂർ കൊച്ചുവേളി ഫെസ്റ്റിവൽ എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ ആണ് ഇതിൽ ആദ്യത്തേത്.
തിരക്ക് നിയന്ത്രിക്കുന്നതിനായി സർവീസ് നടത്തുന്ന മറ്റൊരു ട്രെയിൻ 06236 കൊച്ചുവേളി യശ്വന്ത്പൂർ ഫെസ്റ്റിവൽ എക്സ്പ്രസ് സ്പെഷ്യൽ 14ന് രാത്രി 10ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് വൈകിട്ട് നാലരയ്ക്ക് യശ്വന്ത്പുരിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക