തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഒ.ടി.ടി പ്ലാറ്റ്ഫോം സി-സ്പേസ് (C Space) പ്രവർത്തനസജ്ജമാവുന്നു. ‘സി സ്പേസി’ല്‍ ഒരു സിനിമയ്ക്ക് 100 രൂപ എന്നത് 75 രൂപയാക്കി കുറച്ചു.
75 രൂപയ്ക്ക് നാലുപേര്‍ക്ക് സിനിമ കാണാം. നാല് യൂസര്‍ ഐഡികളും അനുവദിക്കും. മൊബൈല്‍, ലാപ്ടോപ്/ ഡെസ്ക്ക്ടോപ് എന്നിവ തെരഞ്ഞെടുക്കാം.
ചലച്ചിത്ര വികസനകോർപ്പറേഷനുകീഴിൽ ‘സി സ്പേസ്’ ജനുവരിയിൽ ആരംഭിക്കും. രാജ്യത്താദ്യമായാണ് സർക്കാരിനുകീഴിൽ ഒ.ടി.ടി ഒരുങ്ങുന്നത്.
പ്ലാറ്റ്ഫോമിന്റെ ട്രയൽ റൺ ബുധനാഴ്ച നടന്നു. കോവിഡിനു പിന്നാലെ ഒ.ടി.ടി സിനിമാറിലീസ് വ്യാപകമായതോടെയാണ് സാംസ്കാരിക വകുപ്പ് ഇങ്ങനെയൊരു ആശയവുമായി രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക