വളരെയധികം ആദായം നൽകുന്ന ഒന്നാണ് പശു വളർത്തൽ. ശാസ്ത്രീയമായി എങ്ങനെ പശു വളർത്താം എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കുകയാണ് എറണാകുളം ജില്ലയിലെ ആലുവ മൃഗസംരക്ഷണ പരിശീലന കേന്ദ്രം.
മൃഗസംരക്ഷണ വകുപ്പിലെ റിട്ടയേർഡ് അസിസ്റ്റന്റ് ഡയറക്ടർ ഡോ ബീന ദിവാകറിന്റെ നേതൃത്വത്തിലാണ് ‘ശാസ്ത്രീയ പശുപരിപാലനം’ എന്ന വിഷയത്തിൽ കർഷകർക്ക് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
ജനുവരി 16ന് നടത്തുന്ന പരിപാടിയിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത് കർഷകർക്ക് പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യുന്നതിനും 0484-2950408 എന്ന നമ്പറിൽ രാവിലെ 10 മുതൽ വൈകിട്ട് 5.15 വരെ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക