പത്തനംതിട്ട ചിറ്റാറിൽ നിന്ന് അല്പ ദിവസങ്ങൾക്ക് മുൻപ് കാണാതായ പാസ്റ്ററുടെ മൃതദേഹം തമിഴ്നാട് അതിർത്തിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പത്തനംതിട്ട ജില്ലയിലെ ചിറ്റാർ സ്വദേശിയായ പറമ്പിൽ തെക്കേതിൽ എബ്രഹാമിന്റെ മൃതദേഹമാണ് കത്തി നിലയിൽ കണ്ടെത്തിയത്. മരിച്ചത് എബ്രഹാം തന്നെയാണെന്ന് മകൻ തിരിച്ചറിഞ്ഞിട്ടുണ്ട്.
തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയ മൃതദേഹം ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ളവ പൂർത്തിയാക്കിയതിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പ്രാഥമിക നിഗമനം അനുസരിച്ച് മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട് എന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക