തേനീച്ച വളർത്തൽ വളരെ ആദായകരമായ ഒന്നാണെന്ന് എല്ലാവർക്കും അറിയാം. തേനീച്ച വളർത്തുന്നത് വളരെ ബുദ്ധിമുട്ടേറിയ ഒന്നായതിനാൽ പലരും ഇഷ്ടമുണ്ടായിട്ടും അതിൽ നിന്നും വിട്ടുനിൽക്കുകയാണ്. എന്നാൽ ശരിയായ രീതിയിൽ എങ്ങനെയാണ് തേനീച്ച വളർത്തൽ എന്ന് അറിയണോ.
ഇതിനായി അവസരം ഒരുക്കുകയാണ് കൊല്ലം ജില്ലയിലെ കൊട്ടിയം ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിങ് സെന്റർ. ജനുവരി 20ന് ട്രെയിനിങ് സെന്ററിൽ വെച്ചാണ് ‘തേനീച്ച വളർത്തൽ’ എന്ന വിഷയത്തിൽ ഒരു ദിവസത്തെ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നത്.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് പ്രവേശനത്തിന് അവസരം ലഭിക്കും. പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾ അറിയുന്നതിനും രാവിലെ 10.30 മുതൽ വൈകിട്ട് 3.30 വരെ 0474-2537300,9447525485 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക