തിരുവനന്തപുരം: ഉത്തർപ്രദേശ് സ്വദേശികളായ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന കാറിടിച്ച് വീട്ടമ്മ മരിച്ചു. തിരുവനന്തപുരം പുത്തന്‍തോപ്പില്‍ സ്വദേശിനിയായ ലതാ പോള്‍ ആണ് മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.
വർക്കല ഭാഗത്ത് നിന്ന് കോവളം ഭാഗത്തേക്ക് വരികയായിരുന്നു കാർ. തീരദേശ റോഡ് വഴി വരികയായിരുന്ന കാർ ഇടറോഡിൽ നിന്ന് പ്രധാന റോഡിലേക്ക് കയറിയ സ്കൂട്ടറിനെ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ലതാ പോളിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന മരുമകൾ മെൽവി ചാക്കോ, ചെറുമകൻ മാത്യു ലിയോ എന്നിവർക്കും പരിക്കേറ്റു.
കാറിൽനിന്ന് മദ്യക്കുപ്പി കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇവർ മദ്യപിച്ചാണ് വാഹനമോടിച്ചതെന്നതിന് സ്ഥിരീകരണമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക