വളരെയധികം ആരോഗ്യഗുണങ്ങൾ നിറഞ്ഞതാണ് എബിസി ജ്യൂസ്. ദിവസവും എബിസി ജ്യൂസ് കുടിക്കുന്നത് ശരീരത്തിന് വളരെയധികം ഗുണകരമാണ്. എബിസി ജ്യൂസ് എങ്ങനെ തയ്യാറാക്കാം എന്നും എന്തൊക്കെ ചേരുവകളാണ് ഇതിനായി വേണ്ടത് എന്നും നമുക്ക് നോക്കാം
ആവശ്യമായ ചേരുവകൾ
- ആപ്പിൾ
- ബീറ്റ് റൂട്ട്
- ക്യാരറ്റ്
തയ്യാറാക്കുന്ന വിധം
എബിസി ജ്യൂസ് തയ്യാറാക്കുന്നതിനായി ആപ്പിൾ, ബീറ്റ്റൂട്ട്, ക്യാരറ്റ് എന്നിവ തൊലി കളഞ്ഞതിനുശേഷം കഴുകിയെടുക്കണം. പിന്നീട് ഇത് ചെറിയ കഷണങ്ങളാക്കി ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്തു കൊടുക്കാം. പാകത്തിന് വെള്ളം ചേർത്ത് നല്ലതുപോലെ അരച്ചെടുക്കണം. അല്പം ചെറുനാരങ്ങ കൂടി ചേർത്ത് സെർവ് ചെയ്യാവുന്നതാണ്. ആവശ്യമെങ്കിൽ തേൻ കൂടി ചേർക്കാം. തണുപ്പിച്ചും അല്ലാതെയും കുടിക്കുന്നത് നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക