പ്രേക്ഷകർ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ നായകനായി എത്തുന്ന ‘മലൈക്കോട്ടെ വാലിബൻ’. റിലീസ് തീയതി പ്രഖ്യാപിച്ച അന്നുമുതൽ അണിയറ പ്രവർത്തകർ പുറത്തുവിടുന്ന അപ്ഡേറ്റുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.
ജനുവരി 25ന് ചിത്രം തിയേറ്ററുകളിൽ എത്താൻ ഇരിക്കുകയാണ്. പ്രേക്ഷകർക്ക് ഒരു ചാലഞ്ചിംഗ് വീഡിയോയുമായി എത്തിയിരിക്കുകയാണ് പ്രിയ താരം മോഹൻലാൽ. ഡൗൾ കേബിൾ മെഷീനിൽ വ്യായാമം ചെയ്യുന്ന രംഗം പങ്കു വച്ചുകൊണ്ടാണ് ‘വാലിബൻ ചലഞ്ച് നിങ്ങൾ സ്വീകരിക്കുമോ’ എന്ന അടിക്കുറിപ്പോടെ മോഹൻലാൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ടീസറിലെ ഡയലോഗും വാലിബന്റ് ഫസ്റ്റ് ഗ്ലിംപ്സ് ഫോട്ടോയും വീഡിയോയിൽ മാറിമാറി വരുന്നുണ്ട്. മോഹൻലാൽ വീഡിയോ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് ചലഞ്ച് ഏറ്റെടുക്കാൻ തങ്ങൾ തയ്യാറാണെന്ന് പറഞ്ഞ് രംഗത്ത് എത്തിയത്.
ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റീവ്സ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിം, അനൂപിന്റെ മാക്സ് ലാബ്, വിക്രം സിദ്ധാർത്ഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ള സരിഗമ ഇന്ത്യ ലിമിറ്റഡ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ പി എസ് റഫീക്കിന്റെതാണ്.
മോഹൻലാലിനൊപ്പം സൊനാലി കുൽക്കർണി, ഹരീഷ് പേരടി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠൻ ആചാരി, സുചിത്ര തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക