ഡൽഹിയിലെ കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ദുബായിലേക്കുള്ള യാത്രക്കാർ നെടുമ്പാശ്ശേരിയിൽ കുടുങ്ങി. എയർ ഇന്ത്യ വിമാനത്തിൽ രാവിലെ 9.30ന് ദുബായിലേക്ക് പോകേണ്ട യാത്രക്കാരാണ് ഡൽഹിയിൽ അനുഭവപ്പെട്ട കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് വിമാനം നെടുമ്പാശ്ശേരിയിൽ എത്താത്തതിനെ തുടർന്ന് കുടുങ്ങിയത്.
ഇക്കൂട്ടത്തിൽ ദുബായിൽ നിന്നും കണക്ഷൻ വിമാനത്തിൽ കാനഡയിലേക്ക് പോകേണ്ട യാത്രക്കാരും ഉണ്ട്. രാത്രി വൈകിയാണെങ്കിലും ഡൽഹിയിൽ നിന്നും വിമാനം എത്തിയാൽ കൊണ്ടുപോകാം എന്നാണ് അധികൃതർ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക