പേരയ്ക്ക ആരോഗ്യത്തിന് വളരെ നല്ലതാണ് എന്ന് എല്ലാവർക്കും അറിയാം. വളരെയധികം പോഷകഗുണങ്ങളാൽ സമ്പന്നമാണ് പേരയ്ക്ക. പേരയ്ക്ക കൊണ്ട് കിടിലൻ ഒരു ഡ്രിങ്ക് ട്രൈ ചെയ്താലോ.
ഇതിനായി ആദ്യം തന്നെകുറച്ചു ബേസിൽ സീഡ് എടുത്ത് വെള്ളത്തിൽ പൊങ്ങാനായി ഇട്ടുവയ്ക്കാം. ഒരു മിക്സിയുടെ ജാറിലേക്ക് രണ്ടോ മൂന്നോ പേരയ്ക്ക കഴുകി വൃത്തിയാക്കിയതിനു ശേഷം ചെറിയ കഷണങ്ങൾ ആക്കിയത് ചേർത്തു കൊടുക്കാം. അല്പം നാരങ്ങാനീര്, ചെറിയ കഷണം ഇഞ്ചി, മധുരത്തിന് ആവശ്യമായ പഞ്ചസാര എന്നിവ കൂടി ചേർത്ത് പാകത്തിന് വെള്ളവും ചേർത്ത് നല്ലതുപോലെ അടിച്ചെടുക്കാം.
അരിപ്പയിലൂടെ അരിച്ച് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. കുറച്ചു വെള്ളം കൂടി ചേർത്ത് നല്ലതുപോലെ യോജിപ്പിച്ച് എടുത്തതിനുശേഷം പൊങ്ങാനായി മാറ്റിവെച്ച ബേസിൽ സീഡ് കൂടി ചേർത്തു കൊടുക്കാം. പേരയ്ക്ക കൊണ്ട് തയ്യാറാക്കാവുന്ന കിടിലൻ ഒരു ഡ്രിങ്കാണ് ഇത്. ആവശ്യമെങ്കിൽ ഐസ്ക്യൂബ്സ് ഇട്ട് സെർവ് ചെയ്യാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക