മുകേഷ്, നോബിൾ ബാബു തോമസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ഫിലിപ്സ്. ചിത്രം ഒടിടി റിലീസിനായി ഒരുങ്ങുകയാണ്. മൂന്ന് പ്ലാറ്റ് ഫോമുകളിലായിട്ടാണ് ഫിലിപ്സ് ഒടിടിയിൽ എത്തുക. ഡിസംബർ ആദ്യ വാരത്തിൽ തിയറ്ററിൽ എത്തിയ ചിത്രമായിരുന്നു ഫിലിപ്സ്.
ആമസോൺ പ്രൈം വീഡിയോ, മനോരമ മാക്സ്, സിമ്പ്ലി സൗത്ത് എന്നീ ഒടിടി പ്ലാറ്റ്ഫോമുകൾക്കാണ് ഫിലിപ്സിന്റെ ഒടിടി അവകാശം ലഭിച്ചിരിക്കുന്നത്. ചിത്രം ജനുവരി 19 മുതൽ സംപ്രേഷണം ആരംഭിക്കും.
ഒരോ ദിവസമാണ് സംപ്രേഷണം ആരംഭിക്കുക. മുകേഷിന്റെ സിനിമ കരിയറിലെ നൂറമാത്തെ ചിത്രമെന്ന പ്രത്യേകതയും ഫിലിപ്സിനുണ്ട്. അന്തരിച്ച നടൻ ഇന്നസെന്റിന്റെ അവസാന ചിത്രമാണിത്. നവനി ദേവാനന്ദ്, ക്വിൻ വിബിൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്.
ഹെലൻ എന്ന സൂപ്പർഹിറ്റ് സിനിമയുടെ എഴുത്തുകാരാണ് ഈ ചിത്രവും ഒരുക്കുന്നത്. ആൽഫ്രഡ് കുര്യൻ ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മാത്തുക്കുട്ടി സേവ്യറും ആൽഫ്രഡ് കുര്യൻ ജോസഫും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് ഫിലിപ്സ് നിർമ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക