കേന്ദ്ര റിസർവ്വ് പോലീസ് സേനയിലേക്ക് (സിആർപിഎഫ്) കായികതാരങ്ങളുടെ അപേക്ഷകൾ ക്ഷണിക്കുന്നു.169 ഒഴിവുകളാണുള്ളത്. ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15 ആണ്.
10-ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18 മുതൽ 23 വയസുവരെയാണ്. ജനറൽ, ഒബിസി, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ (Economically Weaker Section -EWS) എന്നിവർക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്. സത്രീകൾക്കും പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാർക്കും ഫീസില്ല. ശമ്പള പരിധി (21,700-69,100) വരെയാണ്.
കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ്, ശാരീരികക്ഷമതാ പരിശോധന, ഡോക്യുമെന്റ് വേരിഫിക്കേഷൻ, മെഡിക്കൽ എക്സാമിനേഷൻ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക