2024 ല്‍ സിനിമാപ്രേമികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് അല്ലു അർജുൻ നായകനാകുന്ന ‘പുഷ്പ 2: ദി റൂൾ’. 2024 ഓഗസ്റ്റ് 15 നാണ് ചിത്രത്തിന്റെ തിയട്രിക്കല്‍ റിലീസ്. ചിത്രം തിയറ്ററുകളിലെത്തുന്നതിന് മുന്‍പുതന്നെ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്.
തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി ചിത്രം വൈകാതെ എത്തുമെന്നും തിയറ്റര്‍ റിലീസിന് പിന്നാലെയുള്ള ഒടിടി റിലീസ് ആയിരിക്കും ഇതെന്നുമാണ് നെറ്റ്ഫ്ലിക്സ് അറിയിക്കുന്നത്.
ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി എത്തുന്ന ചിത്രങ്ങളുടെ ഒടിടി പ്രഖ്യാപനം പ്ലാറ്റ്ഫോമുകള് പൊതുവെ ചെയ്യാറില്ല. അതും തിയറ്റര്‍ റിലീസിന് ഏഴ് മാസം മുന്‍പാണ് തങ്ങള്‍ക്കാണ് പുഷ്പ 2 ന്റെ ഒടിടി റൈറ്റ്സ് എന്ന് നെറ്റ്ഫ്ലിക്സ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. അപൂര്‍വ്വമാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക