പത്തനംതിട്ട: കൊല്ലം-ചെങ്കോട്ട പാതയിൽ ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായുള്ള ട്രയൽ റൺ പൂർത്തിയായി. റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിലുള്ള ട്രയൽ റൺ ആണ് പൂർത്തിയാക്കിയത്.
രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷണ ഓട്ടം പൂർത്തിയാക്കിയത്. പുനലൂരിനും ഭഗവതിപുരത്തിനുമിടയിൽ കയറ്റിറക്കങ്ങൾ കൂടുതലുള്ള ഇടമൺ-ഒറ്റക്കൽ വരെയുള്ള ഒമ്പത് കിലോമീറ്ററിലാണ് പ്രധാനമായും ട്രയൽ റൺ നടത്തിയത്.
23 കോച്ചുകളുള്ള ട്രെയിൻ ഉപയോഗിച്ചാണ് പരീക്ഷണയോട്ടം നടത്തിയത്. മണൽ ചാക്കുകൾ കോച്ചിൽ നിറച്ച് യാത്രക്കാരുടെ തുല്യഭാരം വരുത്തിയായിരുന്നു ട്രയൽ റൺ.
23 കോച്ചുകളുമായി ട്രെയിൻ കയറ്റം കയറുകയും ഇറങ്ങുകയും ചെയ്യുമ്പോഴുള്ള പ്രവർത്തനങ്ങളാണ് പ്രധാനമായും നിരീക്ഷിച്ചത്.
10 ദിവസത്തിനുള്ളിൽ ആർഡിഎസ്ഒ ദക്ഷിണ റെയിൽവേക്ക് ഇത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കും. നിലവിൽ 14 കോച്ചുകൾ മാത്രമാണ് ഈ വഴിയുള്ള ട്രെയിനുകളിൽ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക