തണുപ്പുകാലങ്ങളിൽ പൂച്ചെടികളെ പരിചരിച്ച് നിലനിര്‍ത്തുന്നത് അല്പം പ്രയാസമുള്ള കാര്യമാണ്. നല്ല സൂര്യപ്രകാശം ലഭിക്കേണ്ട ചെടികള്‍ മഞ്ഞിന്റെ കുളിരില്‍ തണുത്തു വിറങ്ങലിച്ചേക്കാം. ചിലയിനങ്ങളെ ഇന്‍ഡോര്‍ പ്ലാന്റായി വീട്ടിനകത്തേക്ക് മാറ്റി വെക്കാം.
വേരിൻറെ ഭാഗത്ത് ഗോളാകൃതിയിലുള്ള കിഴങ്ങു പോലുള്ള ഭാഗങ്ങളുള്ള ചെടികളെ തണുപ്പുകാലത്ത് വീട്ടിനകത്തേക്ക് മാറ്റാം. ഡാഫോഡില്‍സ്, അമാരില്ലിസ്, കുളവാഴ, ടുലിപ് എന്നിവയ്ക്കെല്ലാം ഇത്തരം ബള്‍ബ് പോലുള്ള വളര്‍ച്ചയുണ്ടാകും.
ഇങ്ങനെ ബള്‍ബുകള്‍ പോലുളള ഭാഗങ്ങൾ വെള്ളത്തിലോ മണ്ണിലോ വെച്ച് വീട്ടിനകത്ത് വളര്‍ത്തിയാല്‍ പൂക്കള്‍ വിരിയിക്കാനുള്ള പ്രത്യേകമായ ഒരു രീതിയുണ്ട്.
വെള്ളമാണ് ഉപയോഗിക്കുന്നതെങ്കില്‍ അതിനായി ഇടുങ്ങിയ കഴുത്തും വീതിയുള്ള വായ്ഭാഗവുമുള്ള പാത്രങ്ങള്‍ ഉപയോഗിക്കണം. അങ്ങനെയാകുമ്പോള്‍ വേരുകള്‍ മാത്രം വെള്ളത്തില്‍ സ്പര്‍ശിക്കുന്ന രീതിയില്‍ ബള്‍ബുകള്‍ പാത്രത്തിന് മുകളില്‍ വെക്കാന്‍ കഴിയും.
ഒരു പാന്‍ അല്ലെങ്കില്‍ പെബിള്‍സ് ഇട്ട് വെള്ളം നിറച്ച ബൗളും ഇതിനായി ഉപയോഗിക്കാം. ബള്‍ബിന്റെ കൂര്‍ത്തഭാഗം മുകളിലേക്കായി നില്ക്കുന്ന രീതിയില്‍ വെള്ളം നിറച്ച ഈ പാത്രത്തില്‍ പെബിള്‍സിന്റെ മുകളിലായി വെക്കാവുന്നതാണ്. താഴ്ഭാഗം വെള്ളത്തില്‍ മുങ്ങിനില്ക്കണം.
മണ്ണിലും ഇങ്ങനെ വളര്‍ത്തി പൂക്കള്‍ വിരിയിക്കാവുന്നതാണ്. കനംകുറഞ്ഞ് പോട്ടിങ്ങ് മിശ്രിതമാണ് ഉപയോഗിക്കേണ്ടത്. ബള്‍ബിന്റെ മൂന്നിലൊരു ഭാഗം ഈ പാത്രത്തിലേക്ക് ആഴ്ന്നുനില്‍ക്കണം.
കൂര്‍ത്തഭാഗം മണ്ണിന് മുകളിലും വരണം. വെള്ളമൊഴിച്ച് മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്തണം. ഇങ്ങനെ തയ്യാറാക്കിയ ബള്‍ബുകള്‍ തണുപ്പുള്ള സ്ഥലത്താണ് സൂക്ഷിക്കേണ്ടത്.
10 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 60 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനിലയില്‍ ഇലകള്‍ മുളച്ച് വരുന്നത് വരെ സൂക്ഷിക്കാം. ഇലകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയാല്‍ ചെടിയെ ചൂടുള്ള സ്ഥലത്തേക്ക് മാറ്റിവെക്കാം. നേരിട്ടല്ലാതെയുള്ള സൂര്യപ്രകാശമാണ് ആവശ്യം. ഇവയുടെ വേരുകള്‍ക്ക് എപ്പോഴും ഈര്‍പ്പം ലഭിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക