മലപ്പുറം: ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് പ്രത്യേക സമ്മാനവുമായി മലപ്പുറം പൊലീസ്. വാഹനം ഓടിക്കുന്നവര്‍ ഹെല്‍മെറ്റ് വെച്ചാല്‍ സമ്മാനം നല്‍കുന്നതാണ് സംഭവം. റോഡ് സുരക്ഷാ ബോധവത്കരണ്ത്തിന്റെ ഭാഗമായാണ് ഈ തീരുമാനം.
ബുധനാഴ്ച ഉച്ചയ്ക്ക് 12 വരെയാണ് ‘സ്മാര്‍ട്ട് റൈഡര്‍ ചലഞ്ച്’ എന്ന പേരിലുള്ള മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ സമ്മാന പദ്ധതി.
മലപ്പുറം എസ്പിയുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇതിനായി ആദ്യം മലപ്പുറം പൊലീസിന്റെ പേജ് ലൈക്ക് ചെയ്യുക. ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ ഹെല്‍മെറ്റ് ധരിച്ച ഒരു ഫോട്ടോ ഈ പോസ്റ്റിനു താഴെ കമന്റ് ചെയ്യുക.
17ന് ഉച്ചയ്ക്ക് 12 വരെ ഏറ്റവും കൂടുതല്‍ ലൈക്ക് ലഭിക്കുന്ന മൂന്ന് ഫോട്ടോകള്‍ക്ക് ജില്ലാ പൊലീസ് മേധാവി എസ്. ശശിധരന് സമ്മാനം നല്‍കും.
കൂടാതെ ഹെല്‍മെറ്റ് ധരിക്കാതെ വാഹനം ഓടിക്കുന്നതു ശ്രദ്ധയില്‍പെട്ടാല്‍ ഫോട്ടോ എടുത്ത് സ്ഥലം, തീയതി, സമയം എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അയച്ചാല്‍ സമ്മാനം വീട്ടിലെത്തുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക