ഇന്ന് മിക്ക ആളുകൾക്കിടയിലും കാണുന്ന ഒരു പ്രശ്നമാണ് വയറിലെ കൊഴുപ്പ്. അനാരോഗ്യകരമായ ജീവിതശൈലിയാണ് വയറിൽ കൊഴുപ്പ് അടിയുന്നതിലേക്ക് നയിക്കുന്ന പ്രധാന കാരണം. വയറിലെ കൊഴുപ്പ് കുറയ്ക്കാനായി വർക്കൗട്ടിൽ മാത്രം ശ്രദ്ധ കൊടുത്തിട്ട് കാര്യമില്ല. ഭക്ഷണകാര്യത്തിലും ശ്രദ്ധ പുലർത്തണം. വയറിലെ കൊഴുപ്പ് കുറയ്ക്കാനും പ്രതിരോധശേഷി കൂട്ടാനുമെല്ലാം സഹായിക്കുന്ന ഒരു സ്മൂത്തി തയാറാക്കാം…
ആവശ്യമായ ചേരുവകൾ…
മുന്തിരിപ്പഴം 1 കപ്പ്
തക്കാളി 1എണ്ണം(ചെറുതായി അരിഞ്ഞത്)
ഇഞ്ചി 1 കഷ്ണം
കുരുമുളക് ¼ ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം…
മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകൾ മിക്സിയിൽ അടിച്ചെടുക്കുക. ശേഷം തണുപ്പിച്ചോ അല്ലാതെയോ കഴിക്കാവുന്നതാണ്. അസിഡിറ്റി അല്ലെങ്കിൽ ദഹന സംബന്ധമായ പ്രശ്നങ്ങളുള്ളവർ ഈ സ്മൂത്തി കുടിക്കുന്നത് ഒഴിവാക്കുക, കാരണം ഇത് വയറിന് അസ്വസ്ഥതയുണ്ടാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക