ഷൈൻ ടോം ചാക്കോയുടെ ‘വിവേകാനന്ദന് വൈറലാണി’ലെ ആദ്യ ഗാനം പുറത്തിറങ്ങി. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം നല്കി സിതാര കൃഷ്ണകുമാര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഒരു ചില്ലുപാത്രമുടയുന്ന പോലെ മാനസം മുറിഞ്ഞൊ.. എന്ന ഗാനമാണ് പുറത്തിറിങ്ങിയിരിക്കുന്നത്.
ജനുവരി 19 ന് തിയറ്ററുകളിലെത്തുന്ന കമല്‍ ചിത്രം നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും പി എസ് ഷെല്ലി രാജും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
ചിത്രത്തിന്റെ രചനയും കമല്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. സ്വാസിക, ഗ്രേസ് ആന്റണി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്.
മെറീന മൈക്കിൾ, ജോണി ആന്റണി, മാലാ പാർവതി, മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യാ, സിദ്ധാർത്ഥ ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കർ, സ്മിനു സിജോ, വിനീത് തട്ടിൽ, അനുഷാ മോഹൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക