ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ജനുവരി 22ന് റിസര്‍വ് ബാങ്ക് അവധി പ്രഖ്യാപിച്ചു. ഓഹരിക്കമ്പോളത്തിനും അന്നേദിവസം അവധിയായിരിക്കുമെന്നും വ്യാപാരം ഉണ്ടാകില്ലെന്നും റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
ബാങ്കുകൾക്കും തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 വരെ അവധി പ്രഖ്യാപിച്ച് കേന്ദ്ര ധനകാര്യ വകുപ്പ് ഉത്തരവിറക്കി.
പൊതുമേഖല ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, ധനകാര്യ സ്ഥാപനങ്ങൾ, പ്രാദേശിക, ഗ്രാമീണ ബാങ്കുകൾ എന്നിവയൊക്കെ 22ന് ഉച്ചവരെ അടഞ്ഞുകിടക്കുമെന്ന് ധനകാര്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12.20 മുതല്‍ 12.30 വരെയാണ് അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങ്. പ്രതിഷ്ഠാ ദിനത്തിൽ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് ഉച്ചവരെ അവധി പ്രഖ്യാപിച്ചിരുന്നു. ഉച്ചക്ക് 2.30 വരെയാണ് കേന്ദ്ര സർക്കാർ അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക