ഏറെ ആരാധകരുള്ള കുടുംബമാണ് പേളി മാണിയുടേത്. പേളിക്കും ഭർത്താവ് ശ്രീനിഷ് അരവിന്ദിനും കുഞ്ഞു നിലക്കുമെല്ലാം നിരവധി ആരാധകരാണ് ഉള്ളത്. അടുത്തിടെയാണ് പേളി തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. ശ്രീനിഷ് ആണ് തങ്ങൾക്കൊരു പെൺ കുഞ്ഞു കൂടി പിറന്നവിവരം ആരാധകരെ അറിയിച്ചത്.
കുഞ്ഞിനെ ആദ്യമായി കയ്യിൽ എടുത്ത നിമിഷവും പേളി ആരാധകർക്കായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ കുഞ്ഞുനില തന്റെ കുഞ്ഞനിയത്തിയെ ആദ്യമായി കണ്ടുമുട്ടിയ നിമിഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് പേളി.
‘കുഞ്ഞ് വയറ്റിൽ ആയിരിക്കുമ്പോൾ അത് ലവ് അറ്റ് ഫസ്റ്റ് കിക്ക് ആയിരുന്നു. ഒടുവിൽ ഒരു ചുംബനം കൈമാറാൻ അവർ പരസ്പരം കണ്ടുമുട്ടി. ബിഗ് സിസ്റ്റർ ലവ്’ എന്നാണ് സുന്ദരമായ നിമിഷം പങ്കുവെച്ചുകൊണ്ട് കുറിച്ചത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി രംഗത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക