നട്സുകളില്‍ ഒട്ടനവധി ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ബദാം നട്സുകളിൽ പ്രധാനിയാണ്. ബദാമില്‍ അടങ്ങിയിരിക്കുന്ന ആരോഗ്യ ഗുണങ്ങൾ കുറച്ചൊന്നുമല്ല. പ്രത്യേകിച്ച് സ്ത്രീകൾ സ്ഥിരമായും ബദാം കഴിക്കാൻ ശ്രദ്ധിക്കണം. ഇതുവഴി പ്രീ മെച്വർ ഏജിങ് ഒരു പരിധിവരെ തടയാൻ സാധിക്കും. അതുപോലെ മറവി രോഗങ്ങളെ തടയാനും സ്ഥിരമായി ബദാം കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ ബദാം വെറുതെ കഴിക്കുന്നതിനേക്കാള്‍ ഗുണം ചെയ്യുക കുതിര്‍ത്ത് കഴിക്കുന്നതാണ്.
ബദാം കുതിര്‍ത്തു കഴിക്കുമ്പോള്‍ ബദാമിന്റെ തൊലിയില്‍ അടങ്ങിയിട്ടുള്ള ടാനിനുകളുടെയും ആസിഡുകളുടെയുമെല്ലാം അളവ് കുറയുന്നു. അതുകൊണ്ടുതന്നെ പോഷകങ്ങളുടെ ആഗീരണവും പെട്ടന്ന് നടക്കും. സാധാരണ ബദാമിനേക്കാള്‍ വൈറ്റമിനുകളും എന്‍സൈമുകളും കുതിര്‍ത്ത ബദാമില്‍ അധികമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ഗുണം ചെയ്യും. കുതിര്‍ത്ത ബദാമില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുമൂലം ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് ബദാം കുതിര്‍ത്ത് കഴിക്കുന്നത് നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക