ന്യൂഡൽഹി: ഉത്തരേന്ത്യയിൽ അതി ശൈത്യം അടുത്ത 5 ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിലെ താപനില 2 സെൽഷ്യസ് വരെ കുറയുമെന്നാണ് മുന്നറിയിപ്പ്.
പഞ്ചാബ്, ഉത്തർപ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ 10 ഡിഗ്രി സെൽഷ്യസിൽ കുറഞ്ഞ താപനിലയാകുമെന്നും മുന്നറിയിപ്പുണ്ട്.
കാഴ്ചാ പരിധി കുറയുന്ന സാഹചര്യത്തിൽ റോഡ് യാത്രികരോടും ജാഗ്രത പാലിക്കാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
മൂടൽമഞ്ഞ് പലയിടത്തും കാഴ്ച മറയ്ക്കാൻ ഇടയാക്കിയതിനാൽ, അനാവശ്യ യാത്രകൾ ഒഴിവാക്കാനും വാഹനമോടിക്കുമ്പോൾ മുൻകരുതൽ സ്വീകരിക്കാനും കാലാവസ്ഥാ വകുപ്പ് ജനങ്ങളോട് നിർദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക