കോഴിക്കോട്: താമരശ്ശേരി ഗവ.ഹൈസ്കൂൾ വിഎച്ച്എസ്ഇയിൽ വിദ്യാർത്ഥിയെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്ത് ക്രൂരമായി മർദ്ദിച്ചതായി പരാതി.
പ്ലസ് വൺ വിദ്യാർത്ഥിയായ ഷുഹൈബിനാണ് ഗുരുതര പരുക്കേറ്റത്. എല്ലുകൾക്ക് ക്ഷതമേറ്റ വിദ്യാർത്ഥി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വെള്ളിയാഴ്ച ക്ലാസ് കഴിഞ്ഞ് പുറത്തേക്കിറങ്ങവേയാണ് ഷുഹൈബിനെ സീനിയർ വിദ്യാർഥികൾ മർദിച്ചത്. വിദ്യാർഥികൾ വളഞ്ഞിട്ട് തല്ലുകയായിരുന്നുവെന്നാണ് വിവരം. മർദനത്തിൽ കുട്ടിയുടെ തോളെല്ലിന് പൊട്ടലുണ്ട്.
യൂണിഫോമിന്റെ മുഴുവൻ ബട്ടനും ഇടണമെന്ന് ആവശ്യപ്പെട്ടാണ് പ്ലസ്ടു വിദ്യാർത്ഥികൾ മർദ്ദിച്ചതെന്ന് ഷുഹൈബ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക