മലപ്പുറം ജില്ലയിലെ ചങ്ങരംകുളം കണ്ണേങ്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു. തിക്കിലും തിരക്കിലും പെട്ട് ഇരുപതോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഉത്സവത്തിനിടെ വൈകിട്ട് നാലുമണിയോടെയാണ് സംഭവം.
ഉത്സവത്തിനായി കൊണ്ടുവന്ന ആയയിൽ ഗൗരി നന്ദൻ എന്ന ആനയാണ് ഇടഞ്ഞത്. പരക്കേറ്റവരെ ചങ്ങരംകുളത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റ് ആനകൾക്കൊപ്പം ക്ഷേത്രത്തിലേക്ക് കയറിയ ഗൗരി നന്ദൻ ഇടയുകയായിരുന്നു. ഇടഞ്ഞ ആനയെ പാപ്പാന്മാർ ചേർന്ന് തളച്ചതോടെ ചടങ്ങുകൾ പുനരാരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക