ചെന്നൈ: നടി ഷക്കീലയെ വളര്‍ത്തുമകളായ ശീതള്‍ മര്‍ദിച്ചതായി പരാതി. ശീതളിനെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
ഇന്നലെ വൈകീട്ടാണ് സംഭവം. ഷക്കീലയുടെ അഭിഭാഷക സൗന്ദര്യയ്ക്കും മര്‍ദ്ദനമേറ്റു. പരിക്കേറ്റ് അഭിഭാഷക ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
അതേസമയം, ഷക്കീലയ്ക്കെതിരെ ശീതളിന്റെ ബന്ധുക്കളും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ചെന്നൈയിലെ കോടമ്പാക്കം യുണൈറ്റഡ് ഇന്ത്യ കോളനിയിലാണ് നടി ഷക്കീല താമസിക്കുന്നത്. ഇവിടുത്തെ ഷക്കീലയുടെ വസതിയില്‍ വച്ചാണ് ഷക്കീലയും വളര്‍ത്തുമകള്‍ ശീതളും തമ്മില്‍ തര്‍ക്കമുണ്ടായത്. ഇത് മര്‍ദനത്തിലേക്ക് നീങ്ങിയത് എന്നുമാണ് വിവരം.
പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കുടുംബപ്രശ്നമാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക