എരിവുള്ള ഭക്ഷണങ്ങള്‍ പൊതുവേ ആരോഗ്യത്തിന് അത്ര നല്ലതല്ല. ആര്‍ത്തവ സമയത്ത് അമിതമായി എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് മസാലകള്‍ ആമാശയത്തെ അസ്വസ്ഥമാക്കുകയും വയറിളക്കം, വയറുവേദന, ഓക്കാനം എന്നിവ കൂടുതലായി വരാനും കാരണമാകും.
ആര്‍ത്തവ സമയങ്ങളില്‍ കാപ്പി കുടിക്കുന്നത് നല്ലതല്ല. ഈ സമയത്ത് കാപ്പി കുടിക്കുന്നത് മാനസിക സമ്മര്‍ദ്ദത്തിന് വഴിവെക്കും. അതിനാല്‍ കാപ്പി പരമാവധി ഒഴിവാക്കുക.
ആര്‍ത്തവ സമയത്ത് ജങ്ക് ഫുഡ് കഴിക്കുന്നത് വേദന വര്‍ദ്ധിപ്പിക്കുന്നു. ഇത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.
ആര്‍ത്തവസമയത്ത് പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നതാണ് ഏറ്റവും ഉചിതം. പഞ്ചസാര എനര്‍ജി ലെവല്‍ ഉയര്‍ത്തുമെന്നുള്ളത് ശരി തന്നെയാണ് എന്നാല്‍ ആര്‍ത്തവ സമയത്തെ പഞ്ചസാരയുടെ ഉപയോഗം മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക