മാവേലിക്കര പുതിയകാവിൽ വച്ചുണ്ടായ വാഹനാപകടത്തിൽ എൻ കെ പ്രേമചന്ദ്രൻ എംപി ക്ക് പരിക്ക്. എംപി സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. നെറ്റിക്കും കാലിനും പരിക്കേറ്റിട്ടുണ്ടെങ്കിലും എംപിയുടെ പരിക്ക് ഗുരുതരമല്ല.
പരിക്കേറ്റതിനെ തുടർന്ന് അദ്ദേഹത്തെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും കാലിന്റെ എക്സ്-റേ എടുക്കുകയും ചെയ്തു. ആലപ്പുഴ ചങ്ങനാശ്ശേരിയിലുള്ള മകളുടെ വീട്ടിൽ പോയി കൊല്ലത്തേക്ക് മടങ്ങുകയായിരുന്ന എൻ കെ പ്രേമചന്ദ്രൻ എംപിയുടെ വാഹനം ഷോറൂമിൽ നിന്ന് പുതുതായി ഇറക്കിയ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടം നടന്ന സമയത്ത് ഉറക്കത്തിലായിരുന്ന അദ്ദേഹം നിലവിൽ ആശുപത്രിയിൽ ഒരു മണിക്കൂർ നിരീക്ഷണത്തിൽ കഴിയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക