അയോധ്യയിൽ പ്രാണപ്രതിഷ്ഠ ചടങ്ങ് നടന്നു. ക്ഷേത്രത്തിൽ രാംലല്ല വിഗ്രഹം പ്രതിഷ്ഠിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് പ്രതിഷ്ട ചടങ്ങ് നടന്നത്. പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി, പ്രത്യേക ക്ഷണിതാക്കൾ രാവിലെമുതൽ തന്നെ ക്ഷേത്രത്തിലേക്ക് എത്തിച്ചേർന്നു. ഇന്ന് ഉച്ചക്ക് 12.30ന് പ്രധാനമന്ത്രി അതിഥികളെ അഭിസംബോധന ചെയ്യും.
ഉച്ചയ്ക്ക് 2.30 ന് കുബേർ തീലയിലെ ശിവക്ഷേത്രവും പ്രധാനമന്ത്രി സന്ദർശിക്കും.നാളെ മുതൽ അയോധ്യ രാമക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്ന് നൽകും പ്രാണപ്രതിഷ്ട ചടങ്ങിൽ പങ്കെടുക്കാൻ ചലച്ചിത്ര താരങ്ങളായ അമിതാഭ് ബച്ചൻ ,ചിരഞ്ജീവി, രാം ചരൺ, മാധുരി ദിക്ഷിത്, രൺബീർ കപൂർ, ആയുഷ്മാൻ ഖുറാന, ആലിയ ഭട്ട്, കത്രീന കൈഫ് രാജ് കുമാർ ഹിറാനി, രോഹിത് ഷെട്ടി, രാം നെനെ, മഹാവീർ ജെയിൻ വിക്കി കൗശൽ, എന്നിവരാണ് എത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ 8000 വിശിഷ്ടാതിഥികളുടെ സാന്നിധ്യവുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക