മുകേഷ്, ധ്യാൻ ശ്രീനിവാസൻ, ഉർവശി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘അയ്യർ ഇൻ അറേബ്യ’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ആക്ഷേപഹാസ്യമായി ഒരുങ്ങുന്ന ചിത്രം ഫെബ്രുവരി രണ്ടിന് തിയേറ്ററുകളിൽ എത്തും.
എം എ നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മുകേഷിന്റെയും ഉർവശിയുടെയും മകൻ ആയാണ് ധ്യാൻ ശ്രീനിവാസൻ വേഷമിടുന്നത്. ഇവരെ കൂടാതെ ദുർഗ കൃഷ്ണ, ഡയാന ഹമീദ്, ഷൈൻ ടോം ചാക്കോ, മണിയൻപിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സീനു ലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, സിനോജ് സിദ്ദീഖ്, ജയകുമാർ, ഉമാ നായർ, ശ്രീലത നമ്പൂതിരി, രശ്മി അനിൽ, വീണാ നായർ, നാൻസി, ദിവ്യ എം നായർ, ബിന്ദു പ്രദീപ്, സൗമ്യ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
സംവിധായകൻ എം എ നിഷാദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്ന ചിത്രത്തിന്റെ ഛായഗ്രഹണം നിർവഹിക്കുന്നത് സിദ്ധാർത്ഥ് രാമസ്വാമിയും വിവേക് മേനോനും ചേർന്നാണ്.
വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം വിഘ്നേഷ് വിജയകുമാർ നിർവഹിക്കുന്നു. പ്രഭാവർമ്മ,റഫീഖ് അഹമ്മദ്, ഹരിനാരായണൻ, മനു മഞ്ജിത്ത് എന്നിവർ രചിച്ച ഗാനങ്ങൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് ആനന്ദ് മധുസൂദനൻ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക