ദിവസവും പല ആവശ്യങ്ങൾക്ക് നമ്മൾ എല്ലാവരും പുറത്തു പോകാറുണ്ട്. വളരെ കുറച്ചു ദൂരമേ ഉള്ളുവെങ്കിലും ഓട്ടോയോ കാറോ ബസോ ആശ്രയിക്കുന്ന ശീലക്കാരാണ് നമ്മളിൽ കൂടുതലും. എന്നാൽ ഇനി യാത്രകൾ പരമാവധി സൈക്കിളിന്റെ സഹായം തേടുന്നതിനെക്കുറിച്ച് ഒന്നു ആലോചിച്ചു നോക്കൂ. ദിവസവും ജോലിക്ക് പോകുമ്പോൾ ഓട്ടോയും ബസും പിടിക്കുന്നതിന് പകരം സ്വന്തമായി സൈക്കിൾ ചവിട്ടി പോകുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്തുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.
യാത്ര ചെയ്യാൻ മറ്റ് മാർഗങ്ങൾ തെരഞ്ഞെടുക്കുന്നവരെക്കാൾ സൈക്കിളിങ് ചെയ്യുന്നവർക്ക് വിഷാദം, ഉത്കണ്ഠ എന്നി മാനസീക പ്രശ്നങ്ങൾ നേരിടുന്നത് കുറവാണെന്ന് വിദഗ്ധരുടെ വാദം. സൈക്കിളിങ് ആളുകളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുക മാത്രമല്ല, കാർബൺ പുറംതള്ളൽ, ഗതാഗതക്കുരുക്ക്, വായു മലിനീകരണം എന്നി പ്രകൃതിക്ക് ഹാനികരമാകുന്ന പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്നും പഠനത്തിൽ ചൂണ്ടികാണിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക