ഗുവാഹത്തി: അസം സർക്കാർ ഏർപ്പെടുത്തിയ വിലക്ക് മറികടന്ന് ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തിയിൽ പ്രവേശിച്ചു. യാത്രഇന്ന് മേഘാലയിൽ നിന്ന് ഗുവാഹത്തിൽ എത്തി.യാത്രയെ തടയാൻ പറ്റില്ലെന്ന് രാഹുൽഗാന്ധി നിലപാട് അറിയിച്ചു. ഗതാഗത കുരുക്കിൻറെയും സംഘർഷ സാധ്യതയുടെയും പേരുപറഞ്ഞാണ് സർക്കാർ യാത്രക്ക് അനുമതി നിഷേധിച്ചത്. യാത്ര നഗരത്തിലേക്ക് കടന്നാൽ അറസ്റ്റ് ഉൾപ്പെടെ ഉണ്ടാകുമെന്ന് സൂചനയുമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം അസമിൽ ക്ഷേത്രദർശനത്തിന് എത്തിയ രാഹുൽ ഗാന്ധിയെ പൊലീസ് തടഞ്ഞിരുന്നു. ശ്രീമന്ത ശങ്കരദേവന്റെ ജന്മസ്ഥലമായ ബട്ടദ്രവ സത്രം സന്ദർശിക്കാൻ എത്തിയപ്പോഴാണ് പോലീസ് തടഞ്ഞുവെച്ചത്. അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് രാഹുൽ രണ്ട് മണിക്കൂർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക