ദിവസത്തില്‍ പത്ത് മണിക്കൂറിലേക്ക് ഭക്ഷണക്രമം ചുരുക്കുന്നത് ഭക്ഷണക്രമം മാനസികാവസ്ഥ, ഉര്‍ജ്ജം, വിശപ്പ് എന്നിവ മെച്ചപ്പെടുത്തുമെന്ന് പഠന റിപ്പോര്‍ട്ട്. ഇടയ്ക്കിടെയുള്ള ഡയറ്റിങ് നടത്തുന്നതിനെക്കാള്‍ ഭക്ഷണം കഴിക്കുന്നത് ഒരു നിശ്ചിത സമയപരിധിയിലേക്ക് പരിമിതപ്പെടുത്തുന്നത് ആരോഗ്യത്തിനും ഭാരം കുറയ്ക്കുന്നതിനും ഏറ്റവും ഗുണം ചെയ്യുമെന്നാണ് കണ്ടെത്തല്‍.
ദൈനംദിന ഭക്ഷണക്രമം 10 മണിക്കൂറിനുള്ളില്‍ പരിമിതപ്പെടുത്തി ബാക്കിയുള്ള 14 മണിക്കൂര്‍ ഉപവാസമായിരിക്കണം. ഉദാഹരണത്തിന്, രാവിലെ ഒമ്പത് മണിക്ക് ഭക്ഷണം കഴിച്ചാല്‍ വൈകീട്ട് ഏഴ് മണിക്ക് മുൻപേ അന്നത്തെ ഭക്ഷണം അവസാനിപ്പിക്കണം. ഇങ്ങനെ ശീലിക്കുന്നതാണ് ഭാരം കുറക്കുന്നതിനുള്പ്പെടെ സഹായിക്കുമെന്നും ഗവേഷകര്‍ കണ്ടെത്തി. മണിക്കൂറുകളോളം ഭക്ഷണം കഴിക്കാതെ ഇരിക്കുന്നതിനേക്കാള്‍ നല്ലത് ഇത്തരത്തില്‍ സ്ഥിരമായി ഭക്ഷണ സമയം ക്രമീകരിക്കുന്നതാണെന്ന് വിദഗ്ദർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക