കേരളത്തിൽ ആദ്യ ഇലക്ട്രിക് കാറുമായി ജർമ്മൻ വാഹന നിർമ്മാതാക്കളായ പോർഷെ. പോർഷെയുടെ കേരളത്തിലെ ആദ്യത്തെ പ്യുർ ഗ്രീൻ ടെയ്കൻ 4-എസ് ഇലക്ട്രിക് കാർ വിതരണം ചെയ്തു. പോർഷെയുടെ ഈ ആഡംബര വാഹനം യുഎഇ ആസ്ഥാനമായ അൽസാബി ഗ്രൂപ്പ് ചെയർമാൻ ടി ആര് വിജയകുമാറാണ് സ്വന്തമാക്കിയത്.
വലിയതോതിൽ കസ്റ്റമൈസേഷൻ നടത്തിയ വാഹനത്തിൽ ഇന്റീരിയറിൽ ക്ലബ്ബ് ലെതർ, എൽഇഡി മാട്രിക്സ് ഹെഡ് ലൈറ്റ്, നൈറ്റ് വിഷൻ ക്യാമറ തുടങ്ങിയവയും ഉൾപ്പെടുന്നു. 79.2 കിലോ വാട്ട് ഔർ ലിഥിയം അയൺ ബാറ്ററി കരുത്തുപകരുന്ന ഈ വാഹനം അഞ്ചുപേർക്ക് യാത്ര ചെയ്യാവുന്ന ഒന്നാണ്.
250 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗത. 640 എൻ എം ടോർക്കും പരമാവധി 435 ബി എച്ച് പി കരുത്തും നൽകുന്ന വാഹനത്തിന് 10 എയർബാഗുകളും ഉണ്ട്.
പൂർണ്ണമായി ചാർജ് ചെയ്താൽ 34 കിലോമീറ്റർ സഞ്ചരിക്കാനാകുമെന്നും പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗമാർജിക്കാൻ നാല് സെക്കൻഡ് മാത്രം മതി എന്നുമാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക