ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സാക്ഷരത സംസ്ഥാനമാകാൻ കേരളം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ കേരളത്തെ ആദ്യ ഡിജിറ്റൽ സംസ്ഥാനമാക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന് വേണ്ടി യോഗം ചേർന്നു. ഇതിനായുള്ള പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സമിതി രൂപീകരിക്കാനും തീരുമാനമായി.
പ്രവർത്തനത്തിൽ എൻസിസി എൻഎസ്എസ്, സാമൂഹ്യ സന്നദ്ധ സേന, കുടുംബശ്രീ യുവജന ബോർഡ് വളണ്ടിയർമാർ, വിദ്യാർത്ഥികൾ എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും വിവരശേഖരണം, പരിശീലനം, മൂല്യനിർണയം, മൊബൈൽ ആപ്ലിക്കേഷൻ റിപ്പോർട്ട് വികസിപ്പിക്കൽ എന്നിവയ്ക്കുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാനവ്യാപകമായി 2024 ഫെബ്രുവരി 1 മുതൽ 7 വരെ വിവരശേഖരണം നടത്തിയതിനുശേഷം ഏപ്രിൽ ഒന്നു മുതൽ ജൂലൈ 31 വരെ പഠിതാക്കൾക്ക് പരിശീലനം നൽകാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി സിലബസ് തയ്യാറാക്കുന്നത് കില ആണ്.
പരിശീലനം നേടിക്കഴിഞ്ഞ പഠിതാക്കളുടെ മൂല്യനിർണയം ഓഗസ്റ്റ് മാസത്തിൽ നടത്തിയ ശേഷം നിയോജകമണ്ഡലം, തദ്ദേശസ്വയംഭരണ സ്ഥാപനം, ജില്ല എന്നീ തലങ്ങളിലെ പൂർത്തീകരണ പ്രഖ്യാപനം ഒക്ടോബർ മാസത്തിലും തുടർന്ന് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത സംസ്ഥാനം നേടിയതായുള്ള പ്രഖ്യാപനം നവംബർ ഒന്നിനും നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക