അധികമായാല്‍ അമൃതും വിഷം എന്ന ചൊല്ല് സുപരിചിതമാണ്. അധികമായാല്‍ അമൃത് മാത്രമല്ല എല്ലാം വിഷം തന്നെയാണ്. അധികമായാല്‍ മഞ്ഞളും ‘വിഷ’മാണെന്നാണ് ഇപ്പോൾ പഠനം വ്യക്തമാക്കുന്നത്. ഭക്ഷണം പാകം ചെയ്യുമ്പോൾ മഞ്ഞള്‍ ചേര്‍ക്കുന്നത് വിഭവത്തിന് നിറം തരിക മാത്രമല്ല, പോഷകഗുണങ്ങളും ഇരട്ടിയായി ഉയർത്തും. ഔഷധഗുണങ്ങള്‍ ഏറെയുള്ളതിനാല്‍ ആയുര്‍വേദത്തില്‍ മഞ്ഞളിനെ ഒരു മരുന്നായാണ് കാണുന്നത്.
എന്നാല്‍ അമിതമായി ഉപയോഗിച്ചാല്‍ ഗുണത്തെക്കാള്‍ ഏറെ ദോഷമായിരിക്കും ഉണ്ടാകുക. മഞ്ഞള്‍ മിതമായി മാത്രം ഉപയോഗിക്കണം. ദിവസേന അഞ്ച് മുതല്‍ 10 ഗ്രാമില്‍ കൂടാന്‍ മഞ്ഞള്‍ ശരീരത്തിനുള്ളില്‍ ഏതാണ് പാടില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു പരിധിക്കപ്പുറം മഞ്ഞള്‍ ശരീരത്തിനുള്ളില്‍ ചെന്നാല്‍ ശരീരം അത് നിരസിക്കുകയും വിഷമാവുകയും ചെയ്യുന്നു. അളവു പോലെ തന്നെ പ്രധാനമാണ് ഉപയോഗിക്കുന്ന മഞ്ഞളിന്റെഗുണമേന്മയും. ജൈവ മഞ്ഞള്‍ ഉപയോഗിക്കുന്നതാണ് എല്ലായ്പ്പോഴും ശരീരത്തിന് ഗുണകരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക