ഒരുപാട് പോഷകഗുണങ്ങൾ അടങ്ങിയ ഒരു ഭക്ഷണമാണ് തെെര്. കുടലിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നത് മുതൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുക, പ്രതിരോധശേഷി വർധിപ്പിക്കുക എന്നിവയ്ക്കെല്ലാം തെെര് മികച്ചതാണ്
മറ്റ് പാലുൽപ്പന്നങ്ങളെപ്പോലെതന്നെ തൈരിലും കാൽസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളും പല്ലുകളും ശക്തിപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. അസ്ഥികളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് കാൽസ്യവുമായി സംയോജിപ്പിക്കുന്ന ഫോസ്ഫറസും തൈരിൽ അടങ്ങിയിട്ടുണ്ട്. പതിവായി തൈര് കഴിക്കുന്നത് സന്ധിവാതം, ഓസ്റ്റിയോപൊറോസിസ് എന്നി രോഗങ്ങൾ തടയാൻ സഹായിക്കും.
ഉത്കണ്ഠയും സമ്മർദ്ദവും കുറയ്ക്കാൻ തെെര് നമ്മെ സഹായിക്കുന്നു. ഗട്ട് മൈക്രോബയോം മാനസികാരോഗ്യത്തിൽ ഒരു വലിയ പങ്ക് വഹിക്കുന്നു. തൈരിൽ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്സ് ശരീരത്തിലെ സൗഹൃദ ബാക്ടീരിയകളെ കൂട്ടുകയും അതുവഴി സമ്മർദ്ദത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക