പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പരിക്കേറ്റത്തിന് തുടർന്ന് ചൈനയിൽ നിശ്ചയിച്ചിരുന്ന രണ്ട് സൗഹൃദ മത്സരങ്ങൾ മാറ്റിവെച്ചതായി സൗദി ക്ലബ്ബ് ആയ അൽ-നാസർ അറിയിച്ചു. ജനുവരി 24 ന് ഷാങ്ഹായ് ഷെൻഹുവയിലും നാലുദിവസം കഴിഞ്ഞ് ഷെജിയാങ്ങിലും നടത്താനിരുന്ന സൗഹൃദ മത്സരങ്ങളാണ് റൊണാൾഡോക്ക് പരിക്കേറ്റതിനെ തുടർന്ന് മാറ്റിവെച്ചത്.
പരിക്കേറ്റതിനെ തുടർന്ന് ലയണൽ മെസ്സിയുടെ ഇന്റർമിയമിക്കെതിരെ നടക്കാനിരിക്കുന്ന പോരാട്ടവും CR7ന് നഷ്ടമായേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.ചൈനീസ് ഫുട്ബോളിനെയും ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകരെയും ബഹുമാനിക്കുന്നു എന്നും ചൈനയിലെ ട്രെയിനിങ് ക്യാമ്പ് നടക്കുമെന്നും സൗഹൃദ മത്സരത്തിനായി പുതിയ തീയതികൾപ്രഖ്യാപിക്കും എന്നും സൗദി ക്ലബ്ബ് അൽനാസർ അറിയിച്ചിട്ടുണ്ട്.
സൗഹൃദം മത്സരങ്ങൾ നടത്താൻ സാധിക്കാത്തതിൽ ആരാധകരോട് മാപ്പ് പറഞ്ഞ് സൂപ്പർതാരം റൊണാൾഡോയും രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക