ബെംഗളൂരു: ബെംഗളൂരുവിലെ സ്കൂൾ കെട്ടിടത്തിനു മുകളിൽനിന്നുവീണ് മലയാളി ബാലികയ്ക്ക് ഗുരുതരമായി പരിക്ക്.
കോട്ടയം മണിമല സ്വദേശി ജിന്റോ ടോമി ജോസഫിന്റെ മകൾ ജിയന്ന ആൻ ജിജോയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
ചെല്ലക്കരയിൽ സ്വകാര്യ സ്കൂൾ കെട്ടിടത്തിന്റെ മുകളിൽനിന്ന് കുട്ടി വീഴുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ നില അതീവ ഗുരുതരമാണ്.
സ്കൂൾ അധികൃതർക്കെതിരെ പരാതിയുമായി കുട്ടിയുടെ കുടുംബം രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക