കൊല്‍ക്കത്ത: വാഹനാപകടത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് പരിക്ക്. ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്ത് ബംഗാളിലെ ബര്‍ദ്വാന്‍ ജില്ലയില്‍നിന്ന് കൊല്‍ക്കത്തയിലേക്ക് മടങ്ങുംവഴിയാണ് അപകടം.
മമത സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മമതയ്ക്ക് നെറ്റിക്ക് പരിക്കേറ്റു.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് പെട്ടെന്നൊരു കാര്‍ വരികയായിരുന്നുവെന്ന് വാര്‍ത്താഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്തു.
അപകടസമയം മമത കാറിന്റെ മുന്സീറ്റിലായിരുന്നെന്നും പെട്ടെന്ന് ബ്രേക്ക് ചവിട്ടിയപ്പോള്‍ അവരുടെ തല മുന്‍വശത്തെ ഗ്ലാസില്‍ ഇടിച്ചെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക