നമ്മള് പലപ്പോഴും അടുക്കളയില്‍ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് നാരങ്ങ ഫ്രിഡ്ജില്‍ വച്ചാലും പെട്ടന്ന് ഉണങ്ങി നാശമാകുന്നത്. എന്നാല്‍ നാരങ്ങ കുറേ നാള് കേടാകാതെ സൂക്ഷിക്കാന്‍ ഒരു എളുപ്പ വഴിയുണ്ട് . നാരങ്ങാ ഏറെ നാള് കേടുകൂടാതെ ഇരിക്കാന്‍ ഓരോ നാരങ്ങയും വെവ്വേറെ പത്രക്കടലാസില്‍ പൊതിയണം. ഇത് പിന്നീട് ഒരു കവറിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഇങ്ങനെ ചെയ്താൽ നാരങ്ങ ഏറെ നാള് ഫ്രഷായിയിരിക്കും.
ഇനി നാരങ്ങാ നീരാണ് കൂടുതല്‍ നാള് കേടുവരാതെ സൂക്ഷിക്കേണ്ടതെങ്കില്‍ അതിനും ഒരു പൊടിക്കൈ ഉണ്ട്. ഒരു മികച്ച മാര്‍ഗം ജ്യൂസ് ഒരു ഐസ് ട്രേയില്‍ ഒഴിച്ച് ഫ്രീസറില്‍ സൂക്ഷിക്കുക എന്നതാണ്. നാരങ്ങാനീരിന്റെ സ്വാദ് പിഴിഞ്ഞ് വച്ചാല്‍ മാറി പോകുമെന്ന പേടിയും വേണ്ട. ഒരു ഗ്ലാസ് ജാറിൽ ധാരാളം വെള്ളം നിറച്ച് അതില്‍ സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന നാരങ്ങകള്‍ ഇടുക എന്നതാണ് മറ്റൊരു ലളിതമായ തന്ത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക